ആധുനിക തുര്‍ക്കിയുടെ നായകനായി ഉര്‍ദുഗാന്‍

ആങ്കറ: ഏകാധിപത്യത്തിലേക്കു നയിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനിടയിലും ആധുനിക തുര്‍ക്കിയുടെ രാഷ്ട്രീയത്തില്‍ കൂടുതല്‍ ആധിപത്യമുറപ്പിച്ച് ഉര്‍ദുഗാന്‍ വീണ്ടും തുര്‍ക്കിയുടെ നായകസ്ഥാനത്തേക്ക്്. 600 സീറ്റില്‍ 343ഉം നേടിയാണ് ഉര്‍ദുഗാന്‍ അധികാരത്തിലേറുന്നത്.
15 വര്‍ഷത്തോളമായി അധികാരത്തില്‍ തുടരുന്ന ഉര്‍ദുഗാന്‍ കൂടുതല്‍ അധികാരങ്ങളോടെയാണ് ഇനി രാജ്യത്തെ നയിക്കുക. 2023ലായിരിക്കും പുതിയ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുക. തുര്‍ക്കിയെ ലോകത്തെ 10 സാമ്പത്തിക ശക്തികളിലൊന്നാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നു ഫലപ്രഖ്യാപനത്തിനു ശേഷം ഉര്‍ദുഗാന്‍ അറിയിച്ചു.  11 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 2014ലാണ് ആദ്യം പ്രസിഡന്റായത്.  1994 ഇസ്താംബൂള്‍ നഗരസഭാ മേയറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉര്‍ദുഗാന്‍ തന്റെ ഭരണപാടവം തെളിയിച്ചത്. പിന്നീട് പ്രധാനമന്ത്രിയായി അധികാരമേറ്റ  ഉര്‍ദുഗാന്‍ രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്കു കൈപ്പിടിച്ചുയര്‍ത്തുകയായിരുന്നു. ഇതിലൂടെ സമൂഹത്തില്‍ താഴേക്കിടയിലുള്ളവരുടെ വരെ പിന്തുണ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായി.
2016 ജൂലൈയില്‍ നടന്ന പട്ടാള അട്ടിമറിശ്രമത്തെ ഒറ്റ രാത്രികൊണ്ടു ജനങ്ങളെ അണിനിരത്തി അദ്ദേഹം പരാജയപ്പെടുത്തുകയായിരുന്നു.
ഉര്‍ദുഗാനെ യൂറോപ്യന്‍ യൂനിയനും ബ്രിട്ടനും സ്വാഗതം ചെയ്തു. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും ഉര്‍ദുഗാന് അഭിനന്ദനങ്ങള്‍ അറിയിച്ചു. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗും ഉര്‍ദുഗാനെ അഭിനന്ദിച്ചു.

RELATED STORIES

Share it
Top