ആധുനിക കേരളം രൂപീകരിക്കുന്നതില്‍ ഐസിപി വഹിച്ച പങ്ക് മഹത്തരം: രാജേഷ് എംപിചെര്‍പ്പുളശ്ശേരി: ആധുനിക കേരളം രൂപീകരിക്കുന്നതില്‍ ഐസിപി അടക്കമുള്ള സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കള്‍ വഹിച്ച പങ്ക് മഹത്തരമാണെന്ന് എം ബി രാജേഷ് എംപി പറഞ്ഞു. ഈ നിലപാടില്‍നിന്നു വേണം ഐസിപിയുടെ ജീവിതത്തെ കാണേണ്ടതെന്നു രാജേഷ് വിലയിരുത്തി. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ഐ സി പി നമ്പൂതിരിയുടെ 16ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ചളവറ പഞ്ചായത്തിന്റെയും ഐസിപി സ്മാരക ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ചളവറയില്‍ സംഘടിപ്പിച്ച ‘ ഐസിപി സ്മൃതി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജേഷ്.ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വത്സല അധ്യക്ഷയായി. മതം, രാഷ്ട്രീയം, ദേശീയത എന്ന വിഷയത്തില്‍ കഥാകൃത്ത് അശോകന്ഡ ചരുവില്‍ പ്രഭാഷണം നടത്തി. ഐസിപി സ്മാരക എന്‍ഡോവ്‌മെന്റ് വിതരണവും മികച്ച അംഗണവാടി വര്‍ക്കറായി തെരഞ്ഞെടുത്ത കെ ബി ഗീതക്കുള്ള പഞ്ചായത്തിന്റെ ഉപഹാരവും എം ബി രാജേഷ് എം പി സമര്‍പ്പിച്ചു.

RELATED STORIES

Share it
Top