ആധുനിക അറവുശാല നിര്‍മാണം എങ്ങുമെത്തിയില്ല

ചിങ്ങവനം: കോട്ടയം നഗരസഭയുടെ ആധുനിക അറവുശാലയുടെ നവീകരണം ഇഴഞ്ഞു നീങ്ങുമ്പോഴും അറവുശാലയ്ക്കു ചുറ്റുമതില്‍ കെട്ടാനായി നഗരസഭ ചിലവിടുന്നത് ലക്ഷങ്ങള്‍. 15 വര്‍ഷം മുമ്പാരംഭിച്ച അറവുശാലയുടെ പ്രവര്‍ത്തനമാണ് എങ്ങുമെത്താത്തത്. 15 വര്‍ഷം മുമ്പാണ് നഗരസഭ ഇതിന്റെ നിര്‍മാണം ആരംഭിച്ചതെങ്കിലും കെട്ടിടത്തിന്റെ ഉള്‍വശം നവീകരിക്കുക മാത്രമാണ് ഇതുവരെ ചെയ്തത്. പദ്ധതി ഇഴഞ്ഞ് നീങ്ങുന്നതിനെതിരേ വന്‍ ജനരോഷമാണ് ഇപ്പോള്‍ ഉയരുന്നത്. അതേ സമയം പിഡബ്ല്യുഡി വര്‍ക്കുകള്‍ നടത്താത്തതിനാലാണ് അറവുശാല തുറക്കാന്‍ വൈകുന്നതെന്നാണു നഗരസഭാ അധികൃതര്‍ നല്‍കുന്ന സൂചന. ഇവിടേക്കുള്ള മെഷിനറികളുടെ ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞെങ്കിലും അവ എത്തിക്കാനും വൈകുകയാണ്. സ്റ്റാളുകളും സജ്ജീകരിക്കേണ്ടതുണ്ട്. ഇതൊന്നും പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കാതെയാണു നഗരസഭ ഇപ്പോള്‍ ചുറ്റുമതില്‍ കെട്ടുന്നതില്‍ മാത്രം ശ്രദ്ധിക്കുന്നത്. ഇതിനു തന്നെ ലക്ഷങ്ങളാണു ചെലവ്്. എന്നാല്‍ അറവുശാല ഉടന്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ആനന്ദക്കുട്ടന്‍ പറഞ്ഞു.

RELATED STORIES

Share it
Top