ആധുനികരീതിയിലുള്ള പുതിയ ഷെല്‍ട്ടര്‍ വരുന്നു

മട്ടന്നൂര്‍: മട്ടന്നൂര്‍ ബസ്സ്റ്റാന്റില്‍ ആധുനികരീതിയിലുള്ള പുതിയ ഷെല്‍ട്ടര്‍ വരുന്നു. അഞ്ചരക്കണ്ടി ഭാഗത്തേക്കുള്ള ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തെ പഴയ ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിയാണ് പുതിയ ഷെല്‍ട്ടര്‍ സ്ഥാപിക്കുക. നിലവിലുള്ള ഷെല്‍ട്ടര്‍ കാലപഴക്കം കാരണം ദ്രവിച്ച നിലയിലാണ്.
ഇ പി ജയരാജന്റെ  എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് നഗരസഭ പുതിയ ഷെല്‍ട്ടര്‍ പണിയുന്നത്. ഇതിനായി 25 ലക്ഷം രൂപ നീക്കിവച്ചു. രണ്ട് നിലകളിലായിരിക്കും പുതിയ ഷെല്‍ട്ടര്‍. മുകളിലെ നിലയില്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കും.
എന്നാല്‍, പുതിയ ഷെല്‍ട്ടര്‍ നിര്‍മാണത്തിനെതിരേ നഗരസഭയിലെ പ്രതിപക്ഷം വിയോജിപ്പ് പ്രകടപ്പിച്ചിട്ടുണ്ട്. റോഡ് വികസനം വരുമ്പോള്‍ പൊളിച്ചുമാറ്റേണ്ട സ്ഥലത്താണ് ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതെന്നാണ് അവരുടെ പരാതി.

RELATED STORIES

Share it
Top