ആധാറില്‍ പിശക്; 1000 പേരുടെ ജനനത്തിയ്യതി ജനുവരി 1അലഹബാദ്: ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ 1000 പേര്‍ക്ക് ആധാറില്‍ ഒരേ ജനനത്തിയ്യതി. അലഹബാദിനു സമീപം കാഞ്ചസ ഗ്രാമത്തിലാണ് സംഭവം. 5000 പേരില്‍ 1000 പേരുടെയും ജനനത്തിയ്യതി ജനുവരി ഒന്ന് ആണ്. എന്നാല്‍, വര്‍ഷങ്ങളില്‍ വ്യത്യാസമുണ്ട്. സാങ്കേതിക തകരാറുമൂലം സംഭവിച്ച തെറ്റില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത്രയും വലിയ തെറ്റ് എങ്ങനെയാണ് സംഭവിച്ചത് എന്ന് പരിശോധിക്കുമെന്നും തെറ്റു തിരുത്തുന്നതിനായുള്ള നടപടികള്‍ നടപ്പിലാക്കുമെന്നും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ നീരജ് ഡ്യൂബേ പറഞ്ഞു. കൂട്ടത്തെറ്റിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും തെറ്റുള്ള ആധാര്‍ കാര്‍ഡ് ലഭിച്ചവര്‍ക്ക് പുതിയ ആധാര്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top