ആധാറിനു പകരം വെര്‍ച്വല്‍ ഐഡി

ന്യഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തില്‍
താല്‍ക്കാലിക തിരിച്ചറിയല്‍ നമ്പറുമായി യുഐഡിഎഐ. താല്‍ക്കാലിക തിരിച്ചറിയല്‍ നമ്പര്‍ 16 അക്കമാണ്. ആധാറിന്റെ വെബ്‌സൈറ്റില്‍ കയറിയാല്‍ ആധാര്‍ നമ്പറുള്ള ആര്‍ക്കും 16 അക്ക നമ്പര്‍ സ്വന്തമാക്കാം. പേര്, വിലാസം, ഫോട്ടോഗ്രാഫ് എന്നിവയടക്കമുള്ള അടിസ്ഥാന ബയോമെട്രിക് വിവരങ്ങളും ഈ നമ്പരില്‍ ലഭ്യമാകും. സേവനങ്ങള്‍ ലഭ്യമാവുന്നതിന് ആധാര്‍ നമ്പറിനു പകരം ഈ വെര്‍ച്വല്‍ ഐഡി നല്‍കിയാല്‍ മതിയെന്നാണ് യുഐഡിഎഐ സര്‍ക്കുലറില്‍ പറയുന്നത്.മാര്‍ച്ച് ഒന്നുമുതലാണ് താല്‍ക്കാലിക നമ്പര്‍ സംവിധാനം നിലവില്‍വരിക. എല്ലാ ഏജന്‍സികളും തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് ഈ നമ്പര്‍ അവരുടെ സേവനങ്ങളുടെ ഭാഗമായുള്ള സാക്ഷ്യപ്പെടുത്തലിന് നിര്‍ബന്ധമാക്കും. എന്നാല്‍, നിശ്ചയിച്ച സമയത്തിനുശേഷവും ഈ സംവിധാനത്തിലേക്കു മാറാത്ത ഏജന്‍സികളുടെമേല്‍ പിഴ ചുമത്തുമെന്നും അറിയിച്ചിട്ടുണ്ട്.ആധാര്‍ വിവരങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുകയും സ്വകാര്യത ഉറപ്പുവരുത്തുകയുമാണ് പുതിയ സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്.

RELATED STORIES

Share it
Top