ആധാര്‍: സര്‍ക്കാര്‍ വാദത്തെ തള്ളി സുപ്രിംകോടതി

ന്യൂഡല്‍ഹി: സബ്‌സിഡി ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാനുള്ള സംവിധാനമാണ് ആധാര്‍ എന്ന സര്‍ക്കാരിന്റെ വാദത്തെ തള്ളി സുപ്രിംകോടതി. ആധാര്‍ നിയമത്തിലെ 57ാം വകുപ്പിനെയാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ചോദ്യംചെയ്തത്. ആധാര്‍ നിയമം ധനബില്ലാക്കി പാസാക്കിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ഇതു തിരിച്ചടിയാവും. ഇതേ വകുപ്പില്‍ പറയുന്നത് അനുസരിച്ച് ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖയായി സര്‍ക്കാരിനു മാത്രമല്ല മറ്റു കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതില്‍ കോര്‍പറേറ്റ് എന്ന പരാമര്‍ശം  ധനബില്ലാക്കി പാസാക്കിയെടുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ നിന്ന് അകലെയാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. എന്നാ ല്‍, ആധാര്‍ നിയമത്തിന്റെ ആമുഖം അനുസരിച്ച് സര്‍ക്കാര്‍ സേവനങ്ങളും സബ്‌സിഡികളും അര്‍ഹതപ്പെട്ടവര്‍ക്കു ലഭ്യമാക്കുന്നതിനുള്ള സുതാര്യവും കഴിവുറ്റതും സദ്ഭരണം ഉറപ്പുവരുത്തുന്നതുമായ നിയമപരമായ ഉപകരണമാണ് ആധാര്‍ എന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചു.

RELATED STORIES

Share it
Top