'ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കേണ്ടത് ഭരണകൂട ബാധ്യത'
kasim kzm2018-04-25T08:48:54+05:30
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതു നിയമാനുസൃതമായ ഒരു ഭരണകൂടത്തിന്റെ ബാധ്യതയാണെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് നല്കിയ ഒരു കൂട്ടം ഹരജികളില്‍ വാദംകേള്ക്കുന്നതിനിടെയാണു ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, ആധാര്‍ ചോര്‍ച്ച തടയുന്നതിനു മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു മാത്രമായിരുന്നു ഇതു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രാഗേഷ് ദ്വിവേദിയുടെ മറുപടി.
ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച എങ്ങനെ പരിഹരിക്കാനാവുമെന്നു ഹരജി പരിഗണിക്കുന്ന ബെഞ്ചിലെ മറ്റൊരംഗമായ ജ. ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു. ഇതിന് ഐടി ആക് റ്റിലെ 43, 43 എ വ്യവസ്ഥകള്‍ പ്രകാരം കംപ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ശിക്ഷ നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ അഭിഭാഷകന് നല്കിയ മറുപടി. ഇന്നും വാദം തുടരും.