ആധാര്‍ ബന്ധനം: സമയപരിധി അനിശ്ചിതമായി നീട്ടി

ന്യൂഡല്‍ഹി: വിവിധ ധനകാര്യ സേവനങ്ങള്‍ക്കായി ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി അനിശ്ചിതമായി നീട്ടി. ഇതുസംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കി. സാമ്പത്തിക കുറ്റം തടയാനുള്ള ചട്ടം ഭേദഗതി ചെയ്താണ് വിജ്ഞാപനം പുറത്തിറക്കിയത്.


ബാങ്ക് അക്കൗഡ്, പാന്‍കാര്‍ഡ്, മ്യൂ?ച്വ?ല്‍ ഫ?ണ്ട്, ഇന്‍ഷുറന്‍സ്, പിഎഫ് അക്കൗണ്ട് തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധിയാണ് നീട്ടിയിരിക്കുന്നത്. എന്നാല്‍ പുതിയ വിജ്ഞാപനത്തില്‍ ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ഡിസംബര്‍ 31 വരെയായിരുന്ന സമയപരിധി.

ആവശ്യമെങ്കില്‍ ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെ നീട്ടാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതേതുര്‍ന്നു ഈ മാസം ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുനനതിനുള്ള തീയതി 2018 മാര്‍ച്ച് 31 വരെ ആക്കിയിരുന്നു. ആധാര്‍ സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതി നാളെ പരിഗിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.

RELATED STORIES

Share it
Top