ആധാര്‍ നടപ്പാക്കിയത്നിരുത്തരവാദപരമായി: മുഖ്യമന്ത്രി

തിരുവനന്തപുരം/കൊല്ലം: നിരുത്തരവാദപരമായും ആലോചനരഹിതമായുമാണ് ആധാര്‍ നടപ്പാക്കിയതെന്ന് അനുദിനം പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്നു വ്യക്തമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ആധാര്‍ വിവരച്ചോര്‍ച്ചയും ആധാറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളും വര്‍ധിച്ചുവരുകയാണ്. ആധാര്‍ വിഷയത്തില്‍ സുപ്രിംകോടതിയുടെ അന്തിമവിധി വരുന്നതു വരെയെങ്കിലും വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ യുഐഡിഎഐ ബാധ്യസ്ഥമാണ്. അതിനുവേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു. അതേസമയം, തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ രീതി ഗുണകരമല്ലെന്നു പിണറായി  പറഞ്ഞു.  വാര്‍ത്ത വാര്‍ത്തയായി നല്‍കുന്ന സമീപനമാണ് വിദേശ മാധ്യമലോകത്ത് നിലനില്‍ക്കുന്നത്. എന്നാല്‍, ഇവിടെ പൊതുവില്‍ ഈ രീതിയല്ല തുടരുന്നത്. വാര്‍ത്തയോട് നീതി കാണിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സുമായുള്ള തിരഞ്ഞെടുപ്പ് സഖ്യത്തെ എതിര്‍ക്കുന്നത് അവരുടെ നയംമൂലമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.   രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കുകയും ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്യുന്ന വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്കെതിരേ യോജിക്കാനാവുന്ന മുഴുവന്‍ പേരെയും അണിനിരത്തണം. ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്നതോടൊപ്പം വരാന്‍ തയ്യാറുള്ള ജനാധിപത്യശക്തികളെ ഒപ്പം കൂട്ടണം. എന്നാല്‍, തിരഞ്ഞെടുപ്പ് കൂട്ടുകെട്ട് ഉണ്ടാക്കുമ്പോ ള്‍ നയം പ്രശ്‌നമാണെ ന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top