ആധാര്‍: കോടതി വിധി സ്വാഗതാര്‍ഹം- കുഞ്ഞാലിക്കുട്ടി

മലപ്പുറം: ആധാറിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹരജിയില്‍ സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. ഏകാധിപത്യപ്രവണതയോടു കൂടി നടപ്പാക്കിയ ആധാറിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കോടതി വിധി കേന്ദ്രസര്‍ക്കാരിനുള്ള തിരിച്ചടിയാണെന്നും അദ്ദേഹം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മദ്യം എല്ലാനിലയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിയര്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ വമ്പിച്ച അഴിമതി നടക്കാനുള്ള സാധ്യത വളരെ വലുതാണ്. ഒരു സുതാര്യതയും ഉറപ്പുവരുത്താതെയാണ് ബിയര്‍ ഉല്‍പാദനകേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. റേഫല്‍ അഴിമതിപോലെ തന്നെ ചര്‍ച്ചചെയ്യേണ്ട ഒന്നാണ് ഇതും. കേരളം ഭരണത്തില്‍ അമ്പേ പരാജയമാണെന്നും പ്രളയ ദുരിതാശ്വാസ ഫണ്ട് പോലും കൃത്യമായി അര്‍ഹര്‍ക്ക് നല്‍കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

RELATED STORIES

Share it
Top