ആധാര്‍ ഉപയോഗിച്ചുള്ള മൊബൈല്‍ വെരിഫിക്കേഷന്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: നിലവിലുള്ള മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ടെലികോം മന്ത്രാലയം കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം. അതേസമയം തന്നെ ആധാര്‍കാര്‍ഡ് പകര്‍പ്പോ, ഇ-ആധാര്‍ ലെറ്ററോ ഉപയോക്താക്കള്‍ നല്‍കിയാല്‍ കമ്പനി സ്വീകരിക്കും.
ഇതോടെ ആധാറില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് ഉപയോഗിക്കാനുള്ള നടപടി കമ്പനി സ്വീകരിക്കുകയും ചെയ്യും. ആധാര്‍ തിരിച്ചറിയല്‍ പ്രക്രിയക്കു പകരം പുതിയൊരു രീതി ഒക്ടോബര്‍ 15നു മുമ്പ് അവതരിപ്പിക്കാന്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് കമ്പനികള്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തു. ആധാര്‍ ഉപയോഗം നിര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ് നടപ്പാക്കിക്കൊണ്ടുള്ള റിപോര്‍ട്ട് സമര്‍പ്പിക്കാനും ടെലികോം മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു. സപ്തംബര്‍ 26ന് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള കേസിലാണ് സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കരുതെന്ന ഉത്തരവ് സുപ്രിംകോടതി പുറപ്പെടുവിച്ചത്.
എല്ലാ ഓപറേറ്റര്‍മാരെയും അവരുടെ സിസ്റ്റത്തിന്റെ സന്നദ്ധത ഉറപ്പുവരുത്തുന്നതിനും 2018 നവംബര്‍ 5ന് നിര്‍ദിഷ്ട ഡിജിറ്റല്‍ പ്രക്രിയയുടെ ആശയം അംഗീകരിക്കുന്നതിനും സമര്‍പ്പിക്കുന്നതിനും നിര്‍ദേശം നല്‍കി. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ ആവശ്യ—കതകള്‍ക്കായി ഓപറേറ്റര്‍മാര്‍ക്ക് ഐഡി തെളിയിക്കാനായി ആധാര്‍കാര്‍ഡ് നല്‍കുകയും വിലാസം തെളിയിക്കാന്‍ സ്വമേധയാ സമര്‍പ്പിക്കുകയോ ചെയ്യാം.

RELATED STORIES

Share it
Top