ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം വ്യാജമെന്ന് കേന്ദ്രംന്യൂഡല്‍ഹി: ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍.ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചതായും കേന്ദ്രം വ്യക്തമാക്കി. ഓഗസ്ത് 14നകം ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്. 1950ന് ശേഷമുള്ള മുഴുവന്‍ ഭൂരേഖകള്‍ക്കും നിര്‍ദ്ദേശം ബാധകമാണെന്നും ആധാറുമായി ബന്ധിപ്പിക്കാത്തത് ബിനാമി ഇടപാടായി കണക്കാക്കുമെന്നു വിജ്ഞാപനത്തില്‍ പറയുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

RELATED STORIES

Share it
Top