ആദ്യ ഹജ്ജ് സംഘം ജിദ്ദയിലെത്തി

ജിദ്ദ: ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ജിദ്ദയിലെത്തി. ഇന്നലെ രാവിലെ 8.40ന് ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിലാണ് ചെന്നൈയില്‍ നിന്നുള്ള 420 പേരുമായി വിമാനം എത്തിയത്. ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ മദീനയിലാണ് ഇറങ്ങിയിരുന്നത്. അംബാസഡര്‍ ജാവേദ് അഹ്മദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ് എന്നിവരുടെ നേതൃത്വത്തില്‍ ഹജ്ജ് സംഘത്തെ പൂച്ചെണ്ടുകള്‍ നല്‍കി വരവേറ്റു.
ഹജ്ജിന്റെ ചുമതലയുള്ള കോണ്‍സലും ഡെപ്യൂട്ടി സിജിയുമായ മുഹമ്മദ് ഷാഹിദ് ആലം, കോണ്‍സല്‍ ആനന്ദ്കുമാര്‍, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ബോബി മാനാട് സന്നിഹിതരായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഹജ്ജ് സംഘത്തെ മക്കയിലേക്കു കൊണ്ടുപോയി. ഹജ്ജിനു ശേഷമേ ഇവര്‍ മദീന സന്ദര്‍ശിക്കുകയുള്ളു. അതേസമയം, മദീനയിലെത്തിയ ഹജ്ജ് സംഘങ്ങള്‍ മക്കയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

RELATED STORIES

Share it
Top