ആദ്യ വനിതാ ഫോറസ്റ്ററായി ആദിവാസി വനിത നിയമിതയായിപാലക്കാട്: കേരളത്തിലെ ആദ്യവനിതാ ഫോറസ്റ്ററായി അട്ടപ്പാടിയിലെ  ആദിവാസി വനിത നിയമിതയായി. അട്ടപ്പാടി വടകോട്ടത്തറ ഊരിലെ രംഗന്റെയും, രങ്കിയുടേം മകളും  ശിവന്റെ  ഭാര്യയുമായ വള്ളിയമ്മയാണ് ആദ്യ വനിതാ ഫോറസ്റ്റര്‍ പദവിയിലെത്തിയത്.2003 ല്‍    ഫോറസ്‌റ് ഗാര്‍ഡായി  സൈലന്റ് വാലിയില്‍ സര്‍വീസില്‍ പ്രവേശിച്ച  വള്ളിയമ്മ പ്രമോഷനായാണ് ഫോറസ്റ്റര്‍ പദവി ലഭിച്ചത്. ഇപ്പോള്‍ പുതൂര്‍ ഫോറസ്‌റ്  സ്‌റ്റേഷനില്‍ ജോലി നോക്കുന്ന വള്ളിയമ്മക്ക് മണ്ണാര്‍ക്കാട് വനം ഡിവിഷനിലാണ് നിയമനം  നല്കിയിട്ടുള്ളത.് .നിലവില്‍ മേലെ ചാവടിയൂര്‍ വനസംരക്ഷണ സമിതിയുടെ സെക്രട്ടറിയുമാണ്.കേരളവനംവകുപ്പിലെഅത്‌ലററ് ദേശീയകായികതാരം കൂടിയാണിവര്‍.

RELATED STORIES

Share it
Top