ആദ്യ പ്രീക്വാര്‍ട്ടറില്‍ 'പിഎസ്ജി' മാന്‍ ഓഫ് ദി മാച്ച്‌

മോസ്‌കോ: ലോകം കണ്ട രണ്ട് ഫുട്‌ബോള്‍ ഇതിഹാസം കളമൊഴിഞ്ഞ ലോകകപ്പിലെ ആദ്യദിനത്തെ പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ കളിയിലെ താരമായ കൈലിയന്‍ എംബാപ്പെയും എഡിന്‍സന്‍ കവാനിയും പിഎസ്ജി സ്‌ട്രൈക്കര്‍മാര്‍. ഇരട്ട ഗോള്‍ നേടിയാണ് ഇവര്‍ രണ്ട് പേരും വ്യത്യസ്ത കളിയിലെ താരമായത്.
അര്‍ജന്റീനയ്‌ക്കെതിരേ നടന്ന ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സ് 4-3ന്റെ ആവേശജയം നേടിയപ്പോള്‍ എംബാപ്പെയായിരുന്നു വിജയശില്‍പി. തുടര്‍ന്ന് നടന്ന രണ്ടാം മല്‍സരത്തില്‍ ഉറുഗ്വേ ഫോര്‍ച്ചുഗലിനെ 2-1ന് പരാജയപ്പെടുത്തിയപ്പോഴും പിഎസ്ജി താരം കവാനിയായിരുന്നു ടീമിന്റെ രക്ഷകവേഷം കെട്ടിയത്. 64ാം മിനിറ്റിലും 68ാം മിനിറ്റിലുമാണ് എംബാപ്പെ തകര്‍പ്പന്‍ ഗോള്‍ ടീമിന് സമ്മാനിച്ചതെങ്കില്‍ ഉറുഗ്വേയ്ക്ക് വേണ്ടി ഏഴാം മിനിറ്റിലും 62ാം മിനിറ്റിലുമാണ് കവാനി ഗോള്‍ കണ്ടെത്തിയത്.
പ്രീക്വാര്‍ട്ടറിലെ ഇരട്ടഗോള്‍ നേട്ടത്തോടെ ഇരുവരും മൂന്ന് ഗോളുമായി ഗോള്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തെത്തി.

RELATED STORIES

Share it
Top