ആദ്യ പകുതിയില്‍ നൈജീരിയക്കെതിരേ അര്‍ജന്റീന ഒരു ഗോളിന് മുന്നില്‍


സെയ്ന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ഗ്രൂപ്പ് ഡിയില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ജയം നിര്‍ണായകമായ മല്‍സരത്തില്‍ നൈജീരയക്കെതിരേ അര്‍ജന്റീന മുന്നിട്ട് നില്‍ക്കുന്നു. ആദ്യ പകുതിക്ക് വിസില്‍ ഉയരുമ്പോള്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരുഗോളിന് മുന്നിലാണ്. 14ാം മിനിറ്റില്‍ പോസ്റ്റിന്റെ ഇടത് ഭാഗത്ത് നിന്ന് മെസ്സി തൊടുത്ത വലങ്കാല്‍ ഷോട്ട് നൈജീരയുടെ വല തുളയ്ക്കുകയായിരുന്നു. ബനേഗയുടെ അസിസ്റ്റിലായിരുന്നു മെസ്സിയുടെ ഗോള്‍ നേട്ടം. റഷ്യന്‍ ലോകകപ്പിലെ 100ാം ഗോള്‍ കൂടിയായിരുന്നു ഇത്.

RELATED STORIES

Share it
Top