ആദ്യം വിവാഹം, പിന്നെ ആലിംഗനം; രാഹുലിനോട് ബിജെപി നേതാവ്

'ഞങ്ങളെന്തിന് അദ്ദേഹത്തെ ആലിംഗനം ചെയ്യണം? നിയമത്തിലെ സെക്ഷന്‍ 377 ഇപ്പോഴും റദ്ദാക്കപ്പെട്ടിട്ടില്ല. അദ്ദേഹം ആലിംഗനം ചെയ്താല്‍ ഭാര്യമാര്‍ വിവാഹബന്ധം തന്നെ വേര്‍പെടുത്തിയേക്കും. ആദ്യം രാഹുല്‍ വിവാഹം കഴിക്കട്ടെ. എന്നാല്‍ ഞങ്ങളും അദ്ദേഹത്തെ ആലിംഗനം ചെയ്യാം', രാഹുലിനോട് ബിജെപി നേതാവ് നിഷികാന്ത് ദുബെ. താന്‍ ആലിംഗനം ചെയ്യുമെന്ന് ഭയന്ന് ബിജെപി എം.പിമാര്‍ തന്നെ കണ്ടാല്‍ രണ്ടടി പിറകിലേക്ക് പോവുകയാണെന്ന രാഹുലിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ദുബെ.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്താല്‍ നേതാക്കളെ ഭാര്യമാര്‍ ഉപേക്ഷിച്ചേക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 377 പ്രകാരം സ്വവര്‍ഗതി കുറ്റകരമാണ്. ഇക്കാര്യമാണ് ബിജെപി നേതാവ് പരാമര്‍ശിച്ചത്. രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയെ ലോക്‌സഭയില്‍ വെച്ച് ആലിംഗനം ചെയ്തതോടെയാണ് ആലിംഗനം ചര്‍ച്ചയായത്.

RELATED STORIES

Share it
Top