ആദ്യം മടിച്ചു, പിന്നെ കപ്പില്‍ മുത്തി പുഞ്ചിരിച്ചു; ഇത് ഫ്രഞ്ച് നിരയിലെ നാണക്കാരന്‍


ഞായറാഴ്ച ക്രൊയേഷ്യയെ തകര്‍ത്ത് ഫ്രാന്‍സ് കിരീടം ചൂടിയപ്പോള്‍ കപ്പുമായി തിമിര്‍ത്താടുന്ന തിരക്കിലായിരുന്നു ഓരോ ഫ്രഞ്ച് ടീം താരങ്ങളും. ജിറൗഡും എംബാപ്പെയും എന്‍സോനിയുമൊക്കെ കപ്പ് കൈയിലെടുത്ത് സെല്‍ഫികള്‍ വാരിക്കൂട്ടുന്നതിന്റെ തിരക്കിലായിരുന്നു. മറ്റ് ചിലര്‍ കപ്പ് കൈയിലെടുത്ത് ഫ്രഞ്ച് നൃത്തം ചവിട്ടുകയും ചെയ്തു. എന്നാല്‍ ഒരു ഭാഗത്ത് ഇതൊക്കെ മാറി നിന്ന് ആസ്വദിക്കുകയാണ് ചെല്‍സി മിഡ്ഫീല്‍ഡറും ഫ്രാന്‍സ് ടീമിലെ അംഗവുമായ എന്‍ഗോളോ കാന്റെ ചെയ്തത്. ചെറുപ്പം മുതല്‍ക്കേ പൊതു സമൂഹത്തിന് മുന്നില്‍ തിളങ്ങി പ്രശസ്തി നേടുന്നതില്‍ നിന്നും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും താരം പിറകോട്ടുനില്‍ക്കലാണ് പതിവ്. കാല്‍പന്തിലെ ലോക രാജാക്കന്‍മാരായി ഫ്രഞ്ച്പട ആറാടിത്തിമര്‍ക്കുമ്പോഴും പതിവ് ശൈലി മാറ്റാതെ കോന്റെ ഒരുഭാഗത്ത് മാറി നിന്നു. എന്നാല്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ കാന്റെ മാറി നില്‍ക്കുന്നത് സ്റ്റീഫന്‍ എന്‍സോനിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ഡിബ്രില്‍ സിഡിബെയുടെ കൈയിലുണ്ടായിരുന്ന ട്രോഫി വാങ്ങി എന്‍സോനി കാന്റെയ്ക്ക് നല്‍കി. ആദ്യമൊന്നും താരം വാങ്ങിയില്ലെങ്കിലും എന്‍സോനിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചെല്‍സി മിഡ്ഫീല്‍ഡര്‍ കപ്പ് തന്റെ കൈയിലെടുത്തു. ഫോട്ടോ എടുക്കാനായി മാധ്യമ പ്രവര്‍ത്തകര്‍ കോന്റെയെ വളഞ്ഞതോടെ പിന്നീട് താരത്തിന്റെ വ്യത്യസ്ത തരം പോസുകളാണ് മൈതാനത്ത് നിറഞ്ഞു നിന്നത്. മുമ്പ് എഫ്എ കപ്പിലും പ്രീമിയര്‍ ലീഗിലും ലീഗ് 1 ലുമൊക്കെ ചെല്‍സി കിരീടം ചൂടിയപ്പോളും കാന്റെ നോക്കി നിന്നിട്ടുണ്ട്്്.

RELATED STORIES

Share it
Top