ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണ പരിപാടി തുടങ്ങി

ഇരിട്ടി: പായം പഞ്ചായത്തിലെ ആദിവാസി കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കുന്ന പ്ര ഭാത ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡ ന്റ് എന്‍ അേേശാകന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പരിധിയിലെ 12 ആദിവാസി കോളനിയിലെ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കൂളില്‍ പോവുന്നതിനുമുമ്പ് ഭക്ഷണം നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്. മൂന്നുലക്ഷം രൂപ ഇതിനായി വകയിരുത്തി. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി സാ വിത്രി അധ്യക്ഷയായി. റോസമ്മ, ഷേര്‍ളി, രമേശന്‍ സംസാരിച്ചു.

RELATED STORIES

Share it
Top