ആദിവാസി യുവാവ് സ്‌കൂട്ടിയുമായി മുങ്ങിയത് ഓട്ടോയ്ക്ക് നല്‍കാന്‍ പണമില്ലാത്തതിനാല്‍

നാദാപുരം: ഓട്ടോക്ക് നല്‍കാന്‍ കൈയില്‍ പണമില്ലാത്തതിനാല്‍ യുവാവ് ടൗണില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടിയുമെടുത്ത് സ്ഥലം വിട്ടു. വിലങ്ങാട് ടൗണിനു സമീപത്ത് നിന്നും വാഹനം കണ്ടെത്തിയതോടെ ശനിയാഴ്ച രാത്രി കല്ലാച്ചിയില്‍ നടന്ന വാഹനമോഷണം രസകരമായ വഴിത്തിരിവിലെത്തി. രാത്രി ഒന്‍പത് മണിയോടെ കല്ലാച്ചിയിലെത്തിയ വിലങ്ങാട് കെട്ടില്‍ കോളനിയിലെആദിവാസി യുവാവ് വിലങ്ങാട്ടേക്ക് ഓട്ടോയുടെ ചാര്‍ജ് ചോദിച്ചു. മുന്നൂറ് രൂപ നല്‍കാന്‍ കയ്യിലില്ലാത്തതിനാല്‍ റോഡരികില്‍ നിര്‍ത്തിയിട്ട ആക്ടീവയില്‍ കയറി ഓടിച്ചു പോവുകയായിരുന്നു. ബൈക്ക് കളവുപോകുന്നതിന്റെ ദൃശ്യം സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു.ഇതിന്റെ വീഡിയോ വാട്‌സപ്പില്‍ പ്രചരിച്ചതോടെയാണ് വിലങ്ങാട്ട് നിന്നും ബൈക്ക്കണ്ടെത്തിയത്. പൊലിസുമായി ബന്ധപ്പെട്ട് സ്‌കൂട്ടി ഉടമയായ അത്തന്റവിട നിസാറിന് കൈമാറി. വണ്ടി മോഷ്ടിച്ച ആദിവാസി യുവാവ് പുഴ മുറിച്ചുകടന്ന് ഓടിപ്പോയി.

RELATED STORIES

Share it
Top