ആദിവാസി യുവതി കെഎസ്ആര്‍ടിസി ബസിനുള്ളില്‍ പ്രസവിച്ചുകല്‍പറ്റ :  മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന ആദിവാസി യുവതി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ പ്രസവിച്ചു. കോഴിക്കോട് ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് കാരാപ്പുഴ നെല്ലാറച്ചാല്‍ വില്ലൂന്നി കോളനിയിലെ യുവതി ആണ്‍കുഞ്ഞിനെ പ്രസവിച്ചത്.
രക്തസമ്മര്‍ദം മൂര്‍ഛിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ഒന്നു മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇവര്‍ ഇന്നു രാവിലെ ആശുപത്രിയില്‍ നിന്നു മടങ്ങുകയായിരുന്നു. ഭര്‍ത്താവിനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന്് ബസില്‍ കയറി പിന്‍സീറ്റിലിരുന്ന്് യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതി  കല്‍പറ്റ കെഎസ്ആര്‍ടിസി ഗാരേജിനു സമീപത്തെത്തിയപ്പോഴേക്കും പ്രസവിച്ചു. ബസില്‍ തന്നെ ഇവരെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന് തൂക്കക്കുറവുണ്ട്്. വയനാട് കലക്ടര്‍ എസ്. സുഹാസ് ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനെയും സന്ദര്‍ശിച്ചു. അടിയന്തര ധനസഹായമായി 5000 രൂപ അനുവദിച്ചതായി കലക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top