ആദിവാസി മേഖലയില്‍ കള്ളുഷാപ്പ് സ്ഥാപിച്ചതില്‍ പ്രതിഷേധംകഞ്ഞിക്കുഴി: വണ്ണപ്പുറം-ചേലച്ചുവട് സംസ്ഥാനപാതയോട് ചേര്‍ന്ന് വെണ്‍മണിയില്‍ കള്ള്ഷാപ്പ് നാട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് സ്ഥാപിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു.ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 400ലധികം കുടുംബങ്ങള്‍ ഒപ്പിട്ട പരാതി മുഖ്യമന്ത്രിക്കും മനുഷ്യവകാശ കമ്മിഷനും നല്‍കി.മൂന്ന് വര്‍ഷം മുമ്പ് ഈ പ്രദേശത്ത് സ്ഥാപിച്ച ഷാപ്പ് നാട്ടുകാര്‍ കോടതിയെ സമീപിച്ചാണ് നിര്‍ത്തിയത്.നാട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് വീണ്ടും ഷാപ്പ് ഇതിനോട് മറ്റെരുസ്ഥലത്ത് പുനസ്ഥാപിച്ചതില്‍ നാട്ടുകാര്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചു. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് ഷാപ്പ് ഷാപിച്ചതെന്നും ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പരാതി നല്‍കിയത്. പട്ടയക്കുടി,വെന്‍ന്മണി,വാല്‍പ്പാറക്കുടി എന്നീ ആദിവാസി കോളനിയോട് ചേര്‍ന്നാണ് ഷാപ്പ് ആരംഭിച്ചത്.ഷാപ്പ് ആരംഭിച്ചതോടെ ആദിവാസികുടിലുകളില്‍ പട്ടിണിയും കലഹവും വര്‍ധിച്ചു.കൂലിപ്പണിചെയ്തു കൊണ്ട് വരുന്ന പണം ചെലവിന് നല്‍കാതെ പുരുഷന്‍ന്മാര്‍ ഷാപ്പില്‍ ചെലവഴിക്കുന്നതാണ് വീടുകളില്‍ പട്ടിണിക്ക് കലഹത്തിനും കാരണമാകുന്നതെന്ന് ആദിവാസി വീട്ടമ്മമാര്‍ പറയുന്നു. ഷാപ്പ് സ്ഥാപിച്ചിരിക്കുന്ന സ്ഥത്തും സമീപ പ്രദേശത്തും തെങ്ങും പനയും ഇല്ലാത്ത പ്രദേശമാണ്.ഇതിനാല്‍ പുറത്ത് നിന്ന് കള്ളെത്തിച്ചാണ് ഷാപ്പില്‍ വില്‍പന നടത്തുന്നത്.ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വ്യാജ കള്ള് ഇവിടെ വില്‍പന നടത്തുന്നുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top