ആദിവാസി ഭവന നിര്‍മാണം ഇഴയുന്നുപനമരം: പഞ്ചായത്തില്‍ ആദിവാസി ഭവനനിര്‍മ്മാണം ഇഴയുന്നു. വിവിധ ഭാഗങ്ങളിലായി നിരവധി വീടുകളുടെ പ്രവൃത്തിയാണ് പാതിവഴിയില്‍ കിടക്കുന്നത്. വരുന്ന മഴക്കാലവും കുത്തിക്കൂട്ടിയ കുടിലുകളില്‍ കഴിയേണ്ടിവരുമെന്ന ആകുലതയിലാണ് ആദിവാസികള്‍. പട്ടികവര്‍ഗ സംഘങ്ങള്‍ മുഖേന നിര്‍മിക്കുന്ന വീടുകളാണ് തറയിലും ചുമര്‍ പൊക്കത്തിലും നില്‍ക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ട്രൈബല്‍ സൊസൈറ്റി ഭവന നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 200ഓളം വീടുകളുടെ നിര്‍മാണമാണ് സൊസൈറ്റി എറ്റെടുത്തത്. ഇതില്‍ പലതിന്റെയും പ്രവൃത്തി എങ്ങുമെത്തിയില്ല. നിര്‍മാണ സാമഗ്രികളുടെ ക്ഷാമവും ഫണ്ട് യഥാസമയം ലഭിക്കാത്തതുമാണ് പണികള്‍ സുഗമമായി നീങ്ങുന്നതിനു തടസ്സമെന്നാണ് പട്ടികവര്‍ഗ സംഘവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വീടുകളുടെ പണി മഴക്കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കുന്നതിനു ഇടപെടണമെന്ന ആവശ്യവുമായി ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ അധികാരികളെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഗുണഭോക്താക്കളില്‍ പലരും.

RELATED STORIES

Share it
Top