ആദിവാസി പീഡനം : പോസ്റ്റിട്ട വനിതാ ഡെപ്യൂട്ടി ജയിലര്‍ക്ക് സസ്‌പെന്‍ഷന്റായ്പൂര്‍: ഛത്തീസ്ഗഡിലെ ജയിലുകളില്‍ നടക്കുന്ന ആദിവാസി പീഡനങ്ങളെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വനിതാ ഡെപ്യൂട്ടി ജയിലര്‍ വര്‍ഷാ ഡോഗ്രക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ഉദ്യോഗസ്ഥയ്‌ക്കെതിരേ പോലിസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉദ്യോഗസ്ഥയുടെ നടപടി സര്‍വീസ് ചട്ടങ്ങള്‍ക്ക് എതിരാണെന്നാണ് ഡിജിപിയുടെയും ജയില്‍ വകുപ്പിന്റെയും വിശദീകരണം. സംസ്ഥാനത്തെ മാവോവാദി സ്വാധീന മേഖലയായ ബസ്തറിലെയടക്കം ആദിവാസി സ്ത്രീകള്‍ക്കെതിരേ സുരക്ഷാ സേന നടത്തിവരുന്ന അതിക്രമങ്ങളെ കുറിച്ചായിരുന്നു ജയില്‍ ഉദ്യോഗസ്ഥ വര്‍ഷ ഡോഗ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോലിസ് സ്‌റ്റേഷനില്‍ വച്ചുപോലും ആദിവാസി പെണ്‍കുട്ടികളെ നഗ്നരാക്കി മര്‍ദിക്കുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും ഇതിനു താന്‍ സാക്ഷിയാണെന്നും റായ്പൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥ അരോപിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോ—ടെ ഇത് പിന്‍വലിക്കപ്പെട്ടിരുന്നു. എന്നാല്‍, സംഭവത്തില്‍ വര്‍ഷാ ഡോഗ്രക്കെതിരേ പോലിസ് അന്വേഷണത്തിനും ജയില്‍ വകുപ്പ് ഉത്തരവിട്ടിരുന്നു. അതെസമയം, സസ്‌പെന്‍ഷനെ കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെയും ഇവര്‍ തയ്യാറായിട്ടില്ല.

RELATED STORIES

Share it
Top