ആദിവാസി ദമ്പതികളെ വിവസ്ത്രരാക്കി മര്‍ദിച്ചു

മുംബൈ: ആടുകള്‍ കൃഷിയിടത്തില്‍ പ്രവേശിച്ചതിനു 35കാരിയായ ആദിവാസി യുവതിയെയും ഭര്‍ത്താവിനെയും സ്വന്തം കുട്ടികളുടെ മുന്നിലിട്ട് നാലംഗസംഘം വിവസ്ത്രരാക്കി മര്‍ദിച്ചു. മഹാരാഷ്ട്രയിലെ അഹമദ് നഗര്‍ ജില്ലയിലെ ബാന്‍ഗാവില്‍ ഈ മാസം 12നാണു സംഭവം.
സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പാര്‍ഥി സമുദായത്തില്‍പ്പെട്ട ദമ്പതികളെ നാലംഗസംഘം വടികള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്.
ദമ്പതികളും അവരുടെ കുട്ടികളും ആടുകളെ മേയ്ക്കുന്നതിനിടെ മറാത്ത സമുദായത്തില്‍പ്പെട്ട ജെയ്‌സിങ് വാഗസ്‌കറിന്റെ കൃഷിയിടത്തിലേക്കു പ്രവേശിക്കുകയായിരുന്നു. ക്ഷുഭിതനായ വാഗസ്‌കറും ബന്ധുക്കളും മറ്റൊരു കൂട്ടാളിയും ചേര്‍ന്ന് ഇവരെ പിടികൂടുകയും യുവതിയെ വിവസ്ത്രയാക്കി, ദമ്പതികളെ വടി ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.RELATED STORIES

Share it
Top