ആദിവാസി കോളനിക്ക് സമീപം ഗ്യാസ് ഗോഡൗണ്‍; പ്രതിഷേധ ധര്‍ണ

വാണിമേല്‍: ജനവാസകേന്ദ്രത്തില്‍ ഗ്യാസ് ഗോഡൗണ്‍ സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. വിലങ്ങാട് ഉരുട്ടിയിലെ ആദിവാസി കോളനിക്ക് സമീപത്തായി പുതുതായി തുടങ്ങുന്ന ഗ്യാസ് ഏജന്‍സി ഗോഡൗണിന് പഞ്ചായത്ത് അനുമതി നല്‍കരുത് എന്നാവശ്യപ്പെട്ടാണ് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ വാണിമേല്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തിയത്.
ബ്ലോക്ക് പഞ്ചാ യത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ചന്തുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .കെ പി രാജീവന്‍, കെ ടി ബാബു ,എന്‍ പി വാസു, ഇഗ്‌നേഷ്യസ്, എ പി വെള്ളി, ജയകുമാര്‍ സംസാരിച്ചു. കര്‍മ്മസമിതി ചെയര്‍മാന്‍ ചന്ദ്രഭാനു അധ്യക്ഷനായിരുന്നു. സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top