ആദിവാസികള്‍ക്ക് ഇടയില്‍ സജീവമാവാന്‍ എഐസിസിന്യൂഡല്‍ഹി: ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ എഐസിസി തീരുമാനം. ഇതുലക്ഷ്യമിട്ട് പാര്‍ട്ടി ആദിവാസികളുടെ ദേശീയ സമ്മേളനം വിളിച്ചു ചേര്‍ക്കും. ഇന്നലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദിവാസി വിഭാഗത്തില്‍പെട്ട നേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ആദിവാസി വിഭാഗത്തെ കോണ്‍ഗ്രസ്സുമായി കൂടുതല്‍ അടുപ്പിക്കാനുള്ള നടപടികളും ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചാവിഷയമായി.  മോദി സര്‍ക്കാരിന്റെ ആദിവാസി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി പോരാട്ടം ശക്തമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നും  ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ യോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top