ആദിവാസികള്‍ക്കായി ഭൂമി വിലയ്‌ക്കെടുക്കുന്നു

തൃശൂര്‍: പട്ടികവര്‍ഗ്ഗ വിഭാഗ ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ഭൂമി വില്‍ക്കുന്നതിന് തയ്യാറുളള ഉടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആദിവാസി പുരനരധിവാസ വികസന മിഷന്‍ ജില്ലാമിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഖേനയാണ് ഭൂമി വാങ്ങുന്നത്.
പ്രസ്തുത ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളുടെ ഉടമസ്ഥതയിലുളള കൃഷിയോഗ്യവും വാസയോഗ്യവുമായി ഭൂമി വില്‍ക്കുന്നതിന് തയ്യാറെന്ന സമ്മതപത്രം ഉള്‍പ്പെടുത്തി വേണം അപേക്ഷ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടത്. കുറഞ്ഞത് ഒരേക്കര്‍ വരെയുളള ഭൂമിയുടെ ഉടമസ്ഥര്‍ക്ക് വില്‍പ്പനയ്ക്കായി അപേക്ഷിക്കാം.
സ്ഥല ഉടമകള്‍ സമര്‍പ്പിക്കുന്ന ഓഫറുകളോടൊപ്പം വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ്, അടിയാധാരം, ഭൂമിയുടെ സ്‌കെച്ച്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര്‍ അക്കൗണ്ട്, 15 വര്‍ഷത്തെ കുടികിട സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, ജില്ലാ ഗവണ്‍മെന്റ് പ്ലീഡറില്‍ നിന്നുളള ലീഗല്‍ സ്‌ക്രുട്ടണി സര്‍ട്ടിഫിക്കറ്റ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന തുക, മുഴുവന്‍ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക എന്നിവ ഉണ്ടാകണം.
കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട ഫോര്‍മാറ്റ് മുതാലയവ ജില്ലാ കളക്ടര്‍, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ എന്നിവരുടെ കാര്യാലയങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. ഫോണ്‍ : 0487-2433448, 2433443.

RELATED STORIES

Share it
Top