ആദിവാസികളുടെ കണ്ണീരൊപ്പിട്രൈബല്‍ ജനമൈത്രി പോലിസ്‌

കല്‍പ്പറ്റ: ട്രൈബല്‍ ജനമൈത്രി പോലിസ് ജില്ലയിലെ ആദിവാസി കോളനി സന്ദര്‍ശന പരിപാടി വിപുലമാക്കുന്നു. കഴിഞ്ഞവര്‍ഷം 2,526 കോളനികളിലെത്തി ആദിവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ ജനമൈത്രി പോലിസ് ഇടപെട്ടിരുന്നു. വീടുനിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച കരാരുകാര്‍ക്കെതിരായ നടപടികള്‍, ചൂഷണങ്ങള്‍ക്കെതിരായ നടപടികള്‍ തുടങ്ങി ലഹരി ഉപഭോഗത്തിനെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ജനമൈത്രി പോലിസ് ഏറ്റെടുത്തിരുന്നു. ഈ വര്‍ഷം ജില്ലയിലെ മുഴുവന്‍ ആദിവാസി കോളനികളിലും ട്രൈബല്‍ ജനമൈത്രി പോലിസിന്റെ സേവനം ലഭ്യമാക്കുമെന്നു ജില്ലാ പോലിസ് മേധാവി അരുള്‍ ബി കൃഷ്ണ അറിയിച്ചു. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച കുട്ടികളെ കണ്ടെത്തി ഇവരെ സ്‌കൂളില്‍ എത്തിക്കാനും ജനമൈത്രി പോലിസ് മുന്നില്‍ നിന്നു. ജില്ലാ പോലിസ് മോധാവി, ഡിവൈഎസ്പിമാര്‍, പോലിസ് ഇന്‍സ്്‌പെക്ടര്‍മാര്‍ തുടങ്ങിയവരും കോളനി സന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്തിരുന്നു. കോളനിവാസികള്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതിനും മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കി. അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പോലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് കോളനിവാസികളും ആ സംവിധാനത്തെ പ്രയോജനപ്പെടുത്തുന്നു. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവുന്നതിനായി വാഹന സൗകര്യം ലഭ്യമാക്കുന്നതിനും ട്രൈബല്‍ വകുപ്പുമായി ചേര്‍ന്ന് ജനമൈത്രി പോലിസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്്. അഭ്യസ്തവിദ്യരായ ഗോത്രവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക്് പിഎസ്‌സി ഒറ്റത്തവണ രജിസ്ര്‌ടേഷന്‍ നടത്തുന്നതിനും ജനമൈത്രി പോലിസിന്റെ സഹായഹസ്തമുണ്ട്്്. പോലിസ് സ്‌റ്റേഷനുകള്‍ വഴിയാണ് പിഎസ്‌സി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നത്. ആദിവാസി സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് വനിതാ പോലിസിന്റെ പ്രത്യേക സേവനവുമുണ്ട്്്. യുവതീയുവാക്കളില്‍ വായനാശീലം വളര്‍ത്തുന്നതിന് ഗോത്ര വായന കൂട്ടായ്മയും ഇത്തവണ രൂപീകരിക്കും. ഇതിന് ആവശ്യമുള്ള പുസ്്തകങ്ങള്‍ പോലിസ് എത്തിക്കും. വായനാമുറിയും കോളനികളില്‍ തയ്യാറാക്കും. ഒറ്റപ്പെട്ട ആദിവാസി കോളനികളില്‍ പ്രത്യേക നിരീക്ഷണവും ഊര്‍ജിതമാക്കുന്നുണ്ട്.

RELATED STORIES

Share it
Top