ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന്് കോണ്‍ഗ്രസ്

ലഖ്‌നോ: ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ കൂട്ടബലാല്‍സംഗക്കേസിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ്. സ്്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെടുന്ന രാവണന്‍ സര്‍ക്കാരാണ് ആദിത്യനാഥിന്റേതെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല അഭിപ്രായപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രിയായി തുടരാന്‍ യോഗി ആദിത്യനാഥ്  അര്‍ഹനല്ല. - സുര്‍ജേവാല പറഞ്ഞു. ബിജെപി മുന്‍ മന്ത്രിക്കെതിരായ ബലാല്‍സംഗക്കേസ് പിന്‍വലിച്ച ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ്  ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചു. മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്‍മയാനന്ദക്കെതിരായ ബലാല്‍സംഗക്കേസ് പിന്‍വലിക്കാനുള്ള ബിജെപി സര്‍ക്കാര്‍ നീക്കത്തെക്കുറിച്ചാണ് കോണ്‍ഗ്രസ്സിന്റെ പ്രതികരണം.

RELATED STORIES

Share it
Top