ആദിത്യനാഥിന്് മുന്നില്‍ മുട്ടുകുത്തി സിഐ

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു മുന്നില്‍ മുട്ടുകുത്തി അനുഗ്രഹം വാങ്ങിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചിത്രം സമൂഹിക മാധ്യമങ്ങളില്‍ വൈ—റലാവുന്നു. ഗുരുപൂര്‍ണിമ ദിനത്തോട് അനുബന്ധിച്ച് ഗോരക്‌നാഥ് ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലാണു യൂനിഫോമിലെത്തിയ പര്‍വിന്‍ സിങ് എന്ന സിഐ അനുഗ്രഹം തേടിയത്.
ക്ഷേത്രമുള്‍പ്പെടുന്ന ഗോരക്‌നാഥ് മഠത്തിന്റെ അധിപതിയാണ് ആദിത്യനാഥ്. പോലിസുകാരനെതിരേ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെ തന്റെ ചെയ്തിയെ ന്യായീകരിച്ച് പര്‍വിന്‍ സിങ് രംഗത്തെത്തി. ക്ഷേത്ര സുരക്ഷയ്ക്കായാണു തന്നെ നിയോഗിച്ചത്. തന്റെ ജോലി സമയം തീര്‍ന്ന ശേഷമാണു മഠാധിപതി കൂടിയായ യോഗിയുടെ അനുഗ്രഹം തേടിയത്. ഇതില്‍ തെറ്റൊന്നും കാണുന്നില്ല- പര്‍വിന്‍ സിങ് പറഞ്ഞു. അതേസമയം, വിഷയം സങ്കീര്‍ണമാണെങ്കിലും യൂനിഫോമിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ ഓരോ പോലിസുകാരനും ബാധ്യസ്ഥരാണെന്ന് ഐജി അമിതാഭ് ഠാക്കൂര്‍ ഐപിഎസ് പ്രതികരിച്ചു.

RELATED STORIES

Share it
Top