ആദായ നികുതി നിരക്കില്‍ മാറ്റം വരുത്താതെ മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്

ന്യൂഡല്‍ഹി: ആദായ നികുതി നിരക്കില്‍ മാറ്റം വരുത്താതെ നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്.2.5 ലക്ഷം മുതല്‍ 5 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 5 ശതമാനം ആദായനികുതി. 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 20 ശതമാനം നികുതി. പത്ത് ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനം നികുതി.അതേസമയം, കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി നിരക്കില്‍ ഇളവ് അനുവദിച്ചു. 250 കോടി വരെ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ 25 ശതമാനം നികുതി അടച്ചാല്‍ മതി. കഴിഞ്ഞ തവണ ഇത് 30 ശതമാനമായിരുന്നു.

RELATED STORIES

Share it
Top