ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച: രേഖാചിത്രം പുറത്തുവിട്ടുതലശ്ശേരി: ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേനെ മല്‍സ്യ മൊത്ത വ്യാപാരിയുടെ വീട്ടിലെത്തി പണം കവര്‍ന്ന സംഘത്തിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലിസ് പുറത്തുവിട്ടു.
ഏകദേശം 50 വയസ്സിനു മുകളില്‍ പ്രായം തോന്നിക്കുന്ന കണ്ണടയും തൊപ്പിയും ധരിച്ച തടിച്ച ശരീരപ്രകൃതിയുള്ളയാളുടെ രേഖാചിത്രമാണ് തലശ്ശേരി പോലിസ് പുറത്തുവിട്ടത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് നഗരത്തിലെ പ്രമുഖ മല്‍സ്യ മൊത്ത വ്യാപാരിയായ പി പി മജീദിന്റെ വീട്ടില്‍ അഞ്ചംഗ സംഘം എത്തിയത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്നു പരിചയപ്പെടുത്തിയ സംഘം റെയ്ഡിനെന്ന പേരില്‍ വീടിനുള്ളിലെക്ക് പ്രവേശിക്കുകയും മുറിയില്‍ സൂക്ഷിച്ചിരുന്ന 26,000 രൂപയുമായി രക്ഷപ്പെടുകയായിരുന്നു.
35നും 55നും ഇടയില്‍ പ്രായം തോന്നിക്കുന്നവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് മജീദ് പോലിസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം പുറത്തുവിട്ടത്.

RELATED STORIES

Share it
Top