ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്: പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

തലശ്ശേരി: തലശ്ശേരി മല്‍സ്യമാര്‍ക്കറ്റിലെ മൊത്തവ്യാപാരി പി പി അബ്ദുല്‍ മജീദിന്റെ വീട്ടില്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പരിശോധന നടത്തുകയും 25,000 രൂപ മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ പിടിയിലായ ഏഴു പ്രതികളെ കുടുതല്‍ ചോദ്യം ചെയ്യുന്നതിന് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് നാലുദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഇകഴിഞ്ഞ സപ്തംബര്‍ 20നായിരുന്നു സംഭവം.
ഇതിന് മുന്നോടിയായി ഇവര്‍ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ ഒത്തുകൂടിയിരുന്നു. തൃശൂര്‍ ചാലക്കുടിയില്‍ പ്രതികള്‍ എത്തിയ സ്ഥലത്തും ഒളിവില്‍ കഴിഞ്ഞ പാലക്കാട്ടെ വാടകവീട്ടിലും തെളിവെടുപ്പിനായി കൊണ്ടുപോവും. പോലിസ് വേഷമിട്ടെത്തിയ കൊടകരയിലെ ആന്റോ ജോസ് കോസ്റ്റ്യൂം സംഘടിപ്പിച്ച സ്ഥാപനത്തിലെത്തിയും തെളിവുകള്‍ ശേഖരിക്കും.
തൃശൂര്‍ ആമ്പല്ലൂരിലെ ആല്‍ബിന്‍, കൊടകരയിലെ പള്ളത്തില്‍ വീട്ടില്‍ പി ഡി ദീപു, കൊടകരയിലെ പനപ്ലാവില്‍ ആര്‍ ബിനു, മലപ്പുറം വേലിക്കോത്ത് വീട്ടില്‍ ലത്തീഫ്, പാലയാട് ചിറക്കുനിയിലെ നൗഫല്‍, പാലക്കാട് മംഗലം ഡാം കരിങ്കയത്തെ ആന്റോ ജോസഫ് എന്ന ഷിജു, കൊടകര അനന്തപുരത്തെ സി ആര്‍ രജീഷ് എന്നിവരെയാണ് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടത്.

RELATED STORIES

Share it
Top