ആത്മഹത്യാ പ്രഖ്യാപനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ശിവസേന

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ആവര്‍ത്തിച്ച് ശിവസേന. ഇതുസംബന്ധിച്ചു കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നു ശിവസേന ജില്ലാ പ്രമുഖ് സജി തുരുത്തിക്കുന്നേല്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. 18ന് മുമ്പ് ഓര്‍ഡിനന്‍സ് വന്നില്ലെങ്കില്‍ ബിജെപി ഒഴികെയുള്ള മറ്റു ഹൈന്ദവ സംഘടനകളുമായി ചേര്‍ന്നു പ്രക്ഷോഭ പരിപാടികള്‍ നടത്തും. ശബരിമലവിധിയില്‍ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. ഇതിനായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ബിജെപി എംപിമാരും ബിജെപി കേരള നേതൃത്വവും മുന്‍കൈയെടുക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top