ആത്മഹത്യക്ക് പ്രേരിപ്പിച്ചു;അര്‍ണാബ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍

മുംബൈ:ആത്മഹത്യാ പ്രേരണാകുറ്റത്തിന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരേ കേസെടുത്തു.അലിബാഗ് പോലീസ് ആണ് അര്‍ണാബിനെതിരെ കേസെടുത്തിരിക്കുന്നത്. അലിബാഗില്‍ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. ഇന്ത്യന്‍ എക്‌സ്പ്രസാണ് അര്‍ണാബിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത വാര്‍ത്ത പുറത്തുവിട്ടത്.അര്‍ണാബിനെ കൂടാതെ ഐകാസ്റ്റ് എക്‌സ്/സ്‌കൈ മീഡിയയിലെ ഫിറോസ് ഷെയ്ക്, സ്മാര്‍ട്ട് വര്‍ക്ക്‌സ് മേധാവി നിതീഷ് സര്‍ധ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
റിപ്പബ്ലിക് ടിവി നായികിന് നല്‍കാനുള്ള പണം നല്‍കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് നായികിന്റെ ഭാര്യയുടെ ആരോപണം. എന്നാല്‍, ചാനലിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ സ്ഥാപിത താത്പര്യക്കാര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളാണിതെന്ന് റിപ്പബ്ലിക് ചാനല്‍ പ്രസ്താനവയില്‍ പറഞ്ഞു. എന്നാല്‍, നായികിന്റെ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ണാബ് ഗോസ്വാമി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അന്‍വേ നായിക് തൂങ്ങിമരിച്ചതിന്റെ തൊട്ടടുത്തുനിന്ന് തന്നെ അദ്ദേഹത്തിന്റെ മാതാവ് കുമുദിന്റെ മൃതദേഹവും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, കുമുദ് എങ്ങനെയാണെന്ന് മരിച്ചതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

RELATED STORIES

Share it
Top