ആത്മസമര്‍പ്പണത്തിന് നാടിന്റെ സ്‌നേഹാദരം

കെ പി മുനീര്‍
കോഴിക്കോട്: ടാഗൂര്‍ സെ ന്റിനറി ഹാളിലെ നിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി നാടിന്റെ രക്ഷകര്‍ക്ക് കോഴിക്കോടിന്റെ ആദരം. മഹാ വിപത്തില്‍ നിന്ന്് നാടിനെ ആത്മസമര്‍പ്പണം കൊണ്ട്് രക്ഷിച്ചെടുത്തവര്‍ക്ക് എന്തുകൊണ്ടും അര്‍ഹിക്കുന്ന അംഗീകാരമാണ് കോഴിക്കോട്് നഗരം സമ്മാനിച്ചത്. സത്യത്തിന്റെ നഗരമായ കോഴിക്കോടിന്റെ പാരമ്പര്യം വിളിച്ചോതുന്ന പ്രൗഡഗംഭീരമായ സദസിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആദരിച്ചത്.
നിപാ ബാധ വാര്‍ത്തയില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുന്ന ജനങ്ങളെ ബോധവല്‍ക്കരിക്കാ നും രോഗപകര്‍ച്ച തടയാനും ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍  മാതൃകയായിരുന്നു. നിപാ വൈറസ്  പടര്‍ന്നു പിടിച്ച മലേസ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും പശ്ചിമ ബംഗാളിലും അനവധി ജീവനുകള്‍ തട്ടിയെടുത്താണ് നിപാ പിന്‍വാങ്ങിയത്. ആരോഗ്യ വകുപ്പിന്റെ ചിട്ടയായ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ് നിപായെന്ന മഹാമാരിയെ അതിജയിച്ചത്. എളുപ്പം പടര്‍ന്ന് പിടിക്കുന്ന നിപാ വൈറസിനെ പിടിച്ചുകെട്ടാന്‍ പരിമിതമായ പാശ്ചാത്തല സൗകര്യങ്ങള്‍ക്കൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആകെ കൈമുതലായുണ്ടായിരുന്നത് ആത്മ ധൈര്യം. ഇതിനോടൊപ്പം സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയും കൂടിയായപ്പോള്‍ കേരള ആരോഗ്യ രംഗം ഒരിക്കല്‍ കൂടി ലോകത്തിന് മാതൃകയായി.
ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ല ഭരണകൂടത്തിന് പ്രതിസന്ധിഘട്ടങ്ങളില്‍ എത്രമാത്രം പ്രാധാന്യമുണ്ടെന്നതിന്റെ തെളിവായിരുന്നു നിപാ പ്രതിരോധം. ജില്ലാ കലക്ടര്‍ യു വി ജോസ്, ഡിഎം ഒ, മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശൂചീകരണ തൊഴിലാളികള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, മരിച്ചവരുടെ സംസ്‌കാര ചടങ്ങുള്‍ക്ക് നേതൃത്വം നല്‍കിയവര്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരെല്ലാം കോഴിക്കോടിന്റെ ആദരവ് ഏറ്റുവാങ്ങി. രോഗിക്ക് നിപാ വൈറസ് ബാധയാണെന്ന് ആദ്യം കണ്ടെത്തിയ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. അനൂപ് കുമാര്‍, നിപായുടെ സംഹാര ശക്തിയെക്കുറിച്ച് മന്ത്രിമാരെയും ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും വസ്തു നിഷ്ടമായി ബോധ്യപ്പെടുത്തി പ്രതിരോധത്തിന് നേതൃപരപമായി പങ്കുവഹിച്ച മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ. അരുണ്‍കുമാര്‍ എന്നിവരുടെ സാമര്‍ഥ്യം അമൂല്യമാണ്.
നിപാ രോഗിയെ ചികില്‍സിച്ച്്് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷും അവരുടെ കുഞ്ഞും ചടങ്ങിന് എത്തിയിരുന്നു. നിപായുടെ പകര്‍ച്ച സ്വഭാവം മനസിലായ ഉടന്‍ രാഷ്ട്രീയ വൈരംമറന്ന്് ഒരുമിച്ച രാഷ്ട്രീയ കക്ഷികളും വിവിധ സന്നദ്ധസംഘടനകളും നാട്ടിന്‍ പുറങ്ങളിലെ കൂട്ടായ്മകളുമെല്ലാം ഒരേ ലക്ഷ്യത്തോടെ ചുവടുറച്ച് നിന്നതിനലാണ് നാം നിപായെ അതിജീവിച്ചതെന്ന് വിളിച്ചോതുന്നതായിരുന്നു സ്‌നേഹാദരവേദിയിലെ  സര്‍വകക്ഷി സാന്നിധ്യം.

RELATED STORIES

Share it
Top