ആത്മവിശുദ്ധിയുടെ നിറവില്‍ നാടെങ്ങും പെരുന്നാള്‍ ആഘോഷം

പാലക്കാട്:  രാത്രിനമസ്‌കാരവും ഖുര്‍ആന്‍ പാരായണവും നടത്തി റമദാനില്‍ ആര്‍ജ്ജിച്ച ആത്മവിശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിച്ചു. ദൈവ ഭയവും സൂക്ഷമതയും ജീവിതത്തില്‍ ഉടനീളം പകര്‍ത്തണമെന്ന് പെരുന്നാള്‍ നമസ്‌കാര ശേഷം പണ്ഡതന്മാര്‍ വിശ്വാസികളെ ഓര്‍പ്പെടുത്തി. പുതുവസ്ത്രം ധരിച്ചും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചും പെരുന്നാളിനെ ഏറെ നിറമുള്ളതാക്കി. പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിശ്വാസികള്‍ നേരത്തെ എത്തി ഈദുല്‍ ഫിത്വ്‌റിനെ ചൈതന്യമുള്ളതാക്കി. വിശുദ്ധ റമദാനിലൂടെ ലഭിച്ച ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് ഹംസക്കുട്ടി സലഫിആവശ്യപ്പെട്ടു. എടത്തനാട്ടുകര കോട്ടപ്പള്ള ദാറുല്‍ഖുര്‍ആനില്‍ പെരുന്നാള്‍ നമസ്‌കാരാനന്തരം നടന്ന ഈദ്ഖുതുബ നിര്‍വഹിക്കുകയാരുന്നുഅദ്ദേഹം. കരുവരട്ട സലഫി മസ്ജിദില്‍ അബ്ദുസ്സലാം സ്വലാഹിയും യതീംഖാന ക്യാമ്പസ് മസ്ജിദില്‍ അലി അക്ബര്‍ സ്വലാഹിയും വെള്ളിയഞ്ചേരി സലഫി മസ്ജിദില്‍ റിയാസ് മുറിയക്കണ്ണിയും നമസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കി. സിവില്‍ സ്റ്റേഷന്‍ മസ്ജിദുല്‍ മുജാഹിദീനില്‍ കെഎന്‍എം ജനറല്‍ സെക്രട്ടറി ഉണ്ണീന്‍കുട്ടി മൗലവി പെരുന്നാല്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. ഉത്തര പൗരന്‍മാരായി ജീവിക്കാന്‍ മുസ്‌ലിം സമുദായും പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പകയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ മാനവിക സാഹോദര്യം ഉയര്‍ത്തിപ്പിടിക്കണമെന്ന്  നബീല്‍ അസ്ഹരി പറഞ്ഞു. പേഴുങ്കര ഓര്‍ഫനേജ് മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം സംസാരിക്കുകയായിരുന്നു.

RELATED STORIES

Share it
Top