ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി: ഉടന്‍ ടെന്‍ഡര്‍ വിളിക്കണം- പി സി ജോര്‍ജ്

കോഴിക്കോട്: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എന്തുവില കൊടുത്തും ഈ സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ നടപ്പാക്കണമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ്. കേരളത്തില്‍ ഇനി പൂര്‍ത്തികരിക്കാന്‍ കഴിയുന്ന ഇത്തരത്തിലുള്ള ഏക പ്രായോഗിക  പദ്ധതിയാണിത്. പരിസ്ഥിതി വാദത്തിന്റെ പേരില്‍ പദ്ധതിക്കെതിരേ പ്രചാരണം നടത്തുന്നവര്‍ വികസന വിരോധികളാണ്.
ആതിരപ്പിള്ളി പദ്ധതി നടപ്പാക്കിയ മുഖ്യമന്ത്രി എന്ന നിലയിലായിരിക്കണം  വരും തലമുറയുടെ ഹൃദയത്തില്‍ പിണറായി വിജയന് സ്ഥാനമുണ്ടാകേണ്ടത്. പദ്ധതിയുടെ ടെന്‍ഡര്‍ ഉടന്‍ വിളിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുക്കണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു.കേരള ജനപക്ഷം കോഴിക്കോട് ജില്ലാ നേതൃസമ്മേളനം നളന്ദാ ഓഡിറ്റോറിയത്തില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റെ ജോയി വളവിലിന്റെ അധ്യക്ഷതയില്‍ മാലേത്ത്പ്രതാപചന്ദ്രന്‍,ഷൈജോ ഹസ്സന്‍,എം എസ് നിഷ,റുഖിയാ ബീവി, ജിനോ കെ ബേബി,അബ്ദുള്‍ ഖാദര്‍,ഷെബീര്‍ പി,അസീസ് കച്ചേരി,ഷിഹാബുദ്ദീന്‍ പി എം,ഷറഫ് ഓമശ്ശേരി,ടി പി മുസ്തഫ,റഫീഖ് പുത്തൂര്‍,കച്ചു ഏലത്തൂര്‍, അജയന്‍ ഇ പി,ഗുലാം ഹുസൈന്‍ കൊളക്കാട്,ഷറഫുദ്ദീന്‍ റ്റി എം സംസാരിച്ചു.

RELATED STORIES

Share it
Top