ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചതായി ഉത്തര കൊറിയസോള്‍: ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചതായി ഉത്തര കൊറിയ. ഭരണകക്ഷിയായ കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി മീറ്റിങിന് ശേഷം പ്രസിഡന്റ് കിം ജോംഗ് ഉന്നാണ് പ്രഖ്യാപനം നടത്തിയത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായി ഈ മാസവും ഡോണാള്‍ഡ് ട്രംപുമായി ജൂണിലും ചര്‍ച്ച നടക്കാനിരിക്കെയാണ് ഉത്തര കൊറിയയുടെ പ്രഖ്യാപനം.ഇന്ന് മുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവക്കുമെന്നാണ് കിം ജോംഗ് ഉന്നിന്റെ പ്രഖ്യാപനം. ഒപ്പം ആണവ പരീക്ഷണ ശാല അടച്ചുപൂട്ടുമെന്നും കിം പറഞ്ഞു.
ഉത്തര കൊറിയയുടെ നിലപാടിനെ തെക്കന്‍ കൊറിയയും അമേരിക്കയും ചൈനയും ജപ്പാനും സ്വാഗതം ചെയ്തു. ഇരുകൊറിയകള്‍ക്കുമിടയില്‍ ഹോട്ട്‌ലൈന്‍ ബന്ധം പുനസ്ഥാപിക്കപ്പെട്ടതിന് പിന്നാലെയുള്ള കിം ജോംഗ് ഉന്നിന്റെ ഈ നടപടി ഈ മാസമൊടുവില്‍ കിംഫമൂണ്‍ ജെ ഇന്‍ കൂടിക്കാഴ്ചയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

RELATED STORIES

Share it
Top