ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ കിം അനുവദിക്കും:പോംപിയോ

സോള്‍: ഉത്തര കൊറിയയിലെ ആണവ മിസൈല്‍ പരീക്ഷണ കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര അന്വേഷണ സംഘത്തിന് അനുമതി നല്‍കാന്‍ ഭരണാധികാരി കിംജോങ് ഉന്‍ തയ്യാറാണെന്നു യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. പ്യോങ്‌യാങില്‍ കിമ്മുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു പോംപിയോ ഇക്കാര്യം അറിയിച്ചത്്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാംവട്ട ഉച്ചകോടിയുമായി ബന്ധപ്പെട്ട ധാരണയിലെത്തിയായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞജൂണില്‍ സിംഗപ്പൂരിലാണു ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള ആദ്യ ഉച്ചകോടി നടന്നത്. കൊറിയന്‍ മേഖലയെ അണ്വായുധ വിമുക്തമാക്കാന്‍ ഉച്ചകോടിയില്‍ ധാരണയായിരുന്നു.

RELATED STORIES

Share it
Top