ആണവ കേന്ദ്രം രണ്ടാഴ്ചയ്ക്കുള്ളില്‍ നശിപ്പിക്കും: ഉത്തരകൊറിയ

സോള്‍: ആണവ പരീക്ഷണകേന്ദ്രം രണ്ടാഴ്ചയ്ക്കുള്ളില്‍ നശിപ്പിക്കുമെന്ന് ഉത്തരകൊറിയ. അണ്വായുധ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുമെന്നും പരീക്ഷണകേന്ദ്രം നശിപ്പിക്കുമെന്നും കഴിഞ്ഞമാസം ദക്ഷിണകൊറിയയുമായി നടത്തിയ സമാധാന ചര്‍ച്ചയില്‍ ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 23നും 25നുമിടയിലായി ആണവകേന്ദ്രം പൂര്‍ണമായും ഇല്ലാതാക്കും. അടുത്തമാസം 12ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ആണവകേന്ദ്രം നശിപ്പിക്കുന്ന തിയ്യതി സംബന്ധിച്ച ഉത്തരകൊറിയയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവരുന്നത്.

RELATED STORIES

Share it
Top