ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറി: ഇറാനു മേല്‍ വീണ്ടും ഉപരോധമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറി. ആണവ കരാര്‍ തികച്ചും ഏകപക്ഷീയമാണെന്നും സമാധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടികാണിച്ചാണ് ട്രംപിന്റെ നടപടി. അമേരിക്കന്‍ പൗരനെന്ന നിലയില്‍ തനിക്ക് നാണക്കേടാണ് കരാറു മൂലം ഉണ്ടായതെന്നും ഇറാനുമേല്‍ സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികള്‍ വീണ്ടും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, ട്രംപിന്റെ തീരുമാനം നിയമ വിരുദ്ധമാണെന്നും രാജ്യാന്തര കരാറുകളെ തന്നെ അട്ടിമറിക്കുന്നതാണ് പിന്‍മാറ്റമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. കരാറിലെ കാര്യങ്ങളുമായി ഇറാന്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബറാക് ഒബാമയുടെ കാലത്താണ് അമേരിക്ക ഇറാനുമായി ആണവ കരാറിലൊപ്പിടുന്നത്.

RELATED STORIES

Share it
Top