ആണവ കരാര്‍ഇറാന്‍-സഖ്യ കക്ഷി കൂടിക്കാഴ്ച വിയന്നയില്‍

വിയന്ന: ആണവ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി ഇറാന്‍ വിദേശകാര്യ മന്ത്രി മറ്റ് അഞ്ചു രാജ്യങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍  ബ്രിട്ടന്‍, ചൈന, ജര്‍മനി, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായാണ് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ശെരീഫ് കൂടിക്കാഴ്ച നടത്തുക.
കരാറില്‍ നിന്നു രണ്ടു മാസം മുമ്പ് യുഎസ് പിന്മാറുകയും കരാറിനെതിരേ രംഗത്തുവരികയും ചെയ്തു. കൂടാതെ ഇറാനു മേലും ഇറാനുമായി കരാറിലേര്‍പ്പെടുന്ന മറ്റ് രാജ്യങ്ങള്‍ക്കു മേലും ഉപരോധം ഏര്‍പ്പെടുത്തുമെന്നു ട്രംപ് ഭീഷണി മുഴക്കുകയും ചെയ്തു.
നവംബര്‍ നാലിനുള്ളില്‍ ഇറാനില്‍ നിന്നുള്ള  എണ്ണ ഇറക്കുമതി നിര്‍ത്തലാക്കണമെന്നു ട്രംപ്  ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട്  ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top