ആണവകരാര്‍ യുഎസ് ഉപരോധം: ഇയു സാമ്പത്തിക നയങ്ങള്‍ നടപ്പാക്കണം- ഇറാന്‍യുഎസ് ഉപരോധം: ഇയു സാമ്പത്തിക നയങ്ങള്‍ നടപ്പാക്കണം- ഇറാന്‍

വിയന്ന: യുഎസ് ഉപരോധം ഏര്‍പ്പെടുത്തുന്നതിനു മുമ്പ് യൂറോപ്യന്‍ രാജ്യങ്ങള്‍ 2015ലെ ആണവകരാര്‍ സംരക്ഷിക്കുന്നതിനുള്ള സാമ്പത്തികനയങ്ങള്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് ശരിഫ്. കരാറില്‍ ഒപ്പിട്ട യൂറോപ്യന്‍ രാജ്യങ്ങളുമായി വെള്ളിയാഴ്ച വിയന്നയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സാമ്പത്തിക സുരക്ഷ സംബന്ധിച്ചു യൂറോപ്യന്‍ സഖ്യകക്ഷികളില്‍ നിന്ന് ഉറപ്പു ലഭിച്ചില്ലെങ്കില്‍ ആണവകരാറില്‍ നിന്നു പിന്‍മാറുമെന്നും ഇറാന്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍, നവംബറിനു മുമ്പ് ഇറാനു മുന്നില്‍ ഒരു സാമ്പത്തികനയം സമര്‍പ്പിക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നില്ലെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ വെസ് ലീ ഡ്രയ്ന്‍ അറിയിച്ചു. നവംബറോടെ സാമ്പത്തികനയം രൂപീകരിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനുമായുള്ള ആണവകരാറില്‍ നിന്നു കഴിഞ്ഞ മെയില്‍ യുഎസ് പിന്‍മാറിയിരുന്നു. ഇറാനുമായി വ്യാപാര, നിക്ഷേപ ബന്ധം തുടര്‍ന്നാല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് സഖ്യരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി നവംബര്‍ 4ഓടെ അവസാനിപ്പിക്കണമെന്നാണ് ട്രംപിന്റെ നിര്‍ദേശം.

RELATED STORIES

Share it
Top