ആട് മോഷ്ടാക്കള്‍ പോലിസ് പിടിയില്‍കഴക്കൂട്ടം: കഠിനംകുളം പ്രദേശത്തു ആട് മോഷണം നടത്തിവന്ന നാല് പ്രതികളെ കഠിനംകുളം പോലിസ് അറസ്റ്റുചെയ്തു. കഠിനംകുളം ചാന്നാങ്കര അണക്കപിള്ള പാലത്തിനു സമീപം ആട് നിസാം എന്നുവിളിക്കുന്ന നിസാം (88), ചിറ്റാറ്റുമുക്ക് ജാവാകോട്ടേജിനു സമീപം മണക്കാട്ടുവിളാകം വീട്ടില്‍ ഹസ്സൈന്‍ (34), മൂന്നാറ്റുമുക്ക് പാലത്തിനു സമീപം തുണ്ടുവിളാകത്തുവീട്ടില്‍ ഹരി (35), വെട്ടുതുറ സ്വദേശി രാജന്‍ എന്നുവിളിക്കുന്ന സെബാസ്‌ററ്യന്‍ (68) എന്നിവരെയാണ് കഠിനംകുളം പോലിസ് അറസ്റ്റുചെയ്തത്. പുതുകുറിച്ചി സ്വദേശി ആരിഫാബീവിയുടെ വീട്ടില്‍നിന്നും കഴിഞ്ഞ വെള്ളിയാഴ്ച വെളുപ്പിന കാറില്‍ വന്നു രണ്ട് ആടുകളെ മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്നു. ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ കാറിന്റെ നമ്പര്‍ കുറിച്ചെടുത്തു അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മോഷണശേഷം പ്രതിയായ ഹരി വാടകക്ക് താമസിക്കുന്ന ആര്യനാട്ടെ വീട്ടില്‍ കൊണ്ടുപോയി വില്‍പ്പന നടത്തി. പ്രതികള്‍ 20 ദിവസങ്ങള്‍ക്കു മുമ്പ് ചാന്നാങ്കര ബഷീറിന്റെ വീട്ടില്‍ നിന്നും കഠിനംകുളം ലത്തീഫിന്റെ വീട്ടില്‍ നിന്നും ഓരോ ആടുകളെ മോഷണം നടത്തിയിരുന്നു.പ്രതിയായ ഹരിക്കെതിരേ അഞ്ചുലക്ഷം രൂപ പിടിച്ചുപറിച്ചതിന് വഞ്ചിയൂര്‍ പോലിസ് സ്‌റ്റേഷനില്‍ കേസുണ്ട്. മറ്റൊരു പ്രതിയായ ഹസ്സൈ ന് വട്ടപ്പാറ പോലിസ് സ്‌റ്റേഷനില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ ആക്ട് പ്രകാരം കേസുണ്ട്. കടയ്ക്കാവൂര്‍ സിഐ മുകേഷ്‌കുമാര്‍, കഠിനംകുളം എസ്‌ഐ ബിനീഷ്‌ലാ ല്‍, എഎസ്‌ഐ ഹുസൈന്‍, സിപിഓമാരായ ഹാരിത്, സന്തോഷ്‌ലാല്‍, ഷജീര്‍ എന്നിവര്‍ അറസ്റ്റുചെയ്തത്.

RELATED STORIES

Share it
Top