'ആഘോഷങ്ങളില്‍ ഭ്രമിക്കാതെ സര്‍ക്കാര്‍ ആത്മപരിശോധന നടത്തണം'’ - വി എം സുധീരന്‍തിരുവനന്തപുരം: ഒരു വര്‍ഷം പിന്നിടുന്ന പിണറായി സര്‍ക്കാര്‍ സ്വയം നടത്തുന്ന ആഘോഷങ്ങളില്‍ ഭ്രമിച്ചു രസിക്കാതെ സത്യസന്ധമായ ആത്മപരിശോധന നടത്തുകയാണ് വേണ്ടതെന്ന് വി എം സുധീരന്‍. കേരളത്തെ രാഷ്ട്രീയ ജീര്‍ണതയിലേക്ക് എത്തിച്ച ആദ്യ വര്‍ഷം തന്നെ ഏവരെയും നിരാശപ്പെടുത്തുന്നതാണ്. ഇതെല്ലാം അനുഭവിച്ചറിഞ്ഞ ജനമനസ്സുകളെ കോടികളുടെ മാധ്യമപരസ്യത്തിലൂടെ മാറ്റിമറിക്കാമെന്ന് വ്യാമോഹിക്കരുതെന്നും സുധീരന്‍ പറഞ്ഞു.

RELATED STORIES

Share it
Top