ആഘാതം രണ്ട് വര്‍ഷം കൂടി തുടരും: വൈ വി റെഡ്ഡി

മുംബൈ: നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടെയും ആഘാതം രണ്ടുവര്‍ഷം കൂടി തുടരുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ വൈ വി റെഡ്ഡി. ജിഡിപി വര്‍ധന പ്രവചിക്കുക ക്ലേശകരമാണ്. സാമ്പത്തികവളര്‍ച്ച 7.5ല്‍ നിന്ന് എട്ട് ശതമാനമായി വര്‍ധിക്കുമെന്ന് അടുത്ത രണ്ടു വര്‍ഷത്തേക്ക് പറയാനാവില്ല. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ കോട്ടങ്ങളാണ് ഇപ്പോള്‍ നാം അനുഭവിക്കുന്നത്. ഇതിന്റെ നേട്ടങ്ങള്‍ ലഭ്യമാവാന്‍ ഇനിയും കാത്തിരിക്കണം. ഇതിനായി രണ്ടോ അതിലധികമോ വര്‍ഷം നാം കാത്തിരിക്കേണ്ടിവരും. ജിഡിപി നിരക്ക് 8 ശതമാനമാണ് ഈ സമയത്ത്് ഉണ്ടാവേണ്ടത്. എന്നാല്‍ അതിലേക്ക് എത്താന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നാണ് കരുതുന്നത്. ഈ നിരക്കിലേക്ക് ഭാവിയില്‍ എത്തിച്ചേരാനാവുമെന്നുതന്നെയാണ് താന്‍ കരുതുന്നതെന്നും റെഡ്ഡി പറഞ്ഞു. നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കിയതും മറ്റുമാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണം. നോട്ടു നിരോധനം നടപ്പാക്കിയതോടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് മൂന്നുവര്‍ഷം പിന്നോട്ട് പോയി. എന്നാല്‍ പിന്നീട് ഇത് അല്‍പം ഉയര്‍ന്നു. ഇത്തരത്തില്‍ ഇനിയും ഉയര്‍ച്ച ഉണ്ടാവേണ്ടതുണ്ട്. ജിഎസ്ടി നടപ്പാക്കിയതിന്റെ അനന്തരഫലങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കണമെങ്കില്‍ സാമ്പത്തികവര്‍ഷത്തിന്റെ അടുത്ത പാദം വരണം. എങ്കിലേ കൂടുതല്‍ വിലയിരുത്താനാവൂ എന്നും റെഡ്ഡി പറഞ്ഞു.

RELATED STORIES

Share it
Top