ആഗോള കേരളീയ മാധ്യമ സംഗമം;കാര്‍ട്ടൂണ്‍ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കം

കൊല്ലം: നാളെ കൊല്ലത്ത് നടക്കുന്ന ആഗോള കേരളീയ മാധ്യമ സംഗമത്തിന്റെ വിളംബരമായി കാര്‍ട്ടൂണ്‍ഫോട്ടോ പ്രദര്‍ശനം തുടങ്ങി. പ്രസ് ക്ലബ്ബ് മൈതാനിയില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. ഓഖി ദുരിതബാധിതരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രഖ്യാപനവുമായി കൊല്ലം ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്റെ നേതൃത്വത്തില്‍ മെഴുകുതിരികള്‍ തെളിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തമുറപ്പാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ചു. മേയര്‍ വി രാജേന്ദ്രബാബു, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളായ ജി ബാല, സുധീര്‍ നാഥ്, നോര്‍ത്ത് അമേരിക്കന്‍ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ പ്രസിഡന്റ് മധു കൊട്ടാരക്കര, റീഡേഴ്‌സ് ഡൈജസ്റ്റ് മുന്‍ എഡിറ്റര്‍ മോഹന്‍ ശിവാനന്ദ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത്, മീഡിയ അക്കാഡമി സെക്രട്ടറി കെ ജി സന്തോഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ് പങ്കെടുത്തു.

RELATED STORIES

Share it
Top